നാലു കാമറകളുമായി ഒാണര്‍ 9 ലൈറ്റ്

നാലുകാമറകളും ഗ്ലാസ്​ ശരീരവുമുള്ള ‘ഹ്വാവെ ഒാണര്‍ 9 ലൈറ്റ്​’ ഇന്ത്യയിലേക്ക്​ എത്തുന്നു. 2017 ഡിസംബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ നാല്​കാമറയുള്ള ഹ്വാവെയുടെ രണ്ടാമനാണ്​. മുന്നിലും പിന്നിലും 13 മെഗാപിക്​സല്‍- രണ്ട്​ മെഗാപിക്​സല്‍ കാമറകള്‍ വീതമാണുള്ളത്​.

പിന്നില്‍ എല്‍.ഇ.ടി ഫ്ലാഷും ഫേസ്​ ഡിറ്റഷന്‍ ഒാ​േട്ടാഫോക്കസുമുണ്ട്​. ഇരട്ട നാനോ സിം, ആന്‍ഡ്രോയിഡ്​ 8.0 ഒാറിയോ അടിസ്​ഥാനമായ ഇ.എം.യു​.െഎ 8.0 ഒാപറേറ്റിങ്​ സിസ്​റ്റം, 1080×2160 പിക്​സല്‍ ഫുള്‍ എച്ച്‌​.ഡി റസലൂഷനുള്ള 5.65 ഇഞ്ച്​ ഡിസ്​പ്ലേ, ഒരു ഇഞ്ചില്‍ 428 പിക്​സല്‍ വ്യക്​തത, 18:9 അനുപാതത്തിലുള്ള സ്​ക്രീന്‍, 2.36 ജിഗാഹെര്‍ട്​സ്​ എട്ടുകോര്‍ ഹ്വാവെ ഹിസിലിക്കോണ്‍ കിരിന്‍ 659 പ്രോസസര്‍, 256 ജി.ബി കൂട്ടാവുന്ന 32-64 ജി.ബി ഇ​േന്‍റണല്‍ മെമ്മറി, മൂന്ന്​-നാല്​ ജി.ബി റാം, 20 മണിക്കൂര്‍ സംസാരസമരം നല്‍കുന്ന 3000 എം.എ.എച്ച്‌​ ബാറ്ററി, ഫോര്‍ജി വി.ഒ.എല്‍.ടി.ഇ, വൈ ഫൈ, ബ്ലൂടൂത്ത്​, എ-ജി.പി.എസ്​, 3.5 എം.എം ജാക്​, ഒ.ടി.ജി പിന്തുണ, 149 ഗ്രാം ഭാരം എന്നിവയാണ്​ വിശേഷങ്ങള്‍. മൂന്ന്​ ജി.ബി റാം- 32 ജി.ബി മെമ്മറി പതിപ്പിന്​ ഏകദേശം 15,600 രൂപയും നാല്​ ജി.ബി റാം-64 ജി.ബി പതിപ്പിന്​ ഏകദേശം17,500 രൂപയുമാണ്​ ചൈനയില്‍ വില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *