ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കും.

എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കും. ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ മാറ്റിയെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഐ ഫോണിലുണ്ടെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

ബംഗളൂരുവില്‍ നിന്ന് സ്വപ്നയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന ശേഷം ഇവരുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഫോണ്‍ പിടിച്ചെടുത്തതെന്നാണ് സ്വപ്‌ന പറയുന്നത്. എം ശിവശങ്കര്‍ യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ചില നിര്‍ണായക സംഭാഷണങ്ങളുടെ തെളിവുകളും ഫോണിലുണ്ടെന്ന് സ്വപ്‌ന ആരോപിക്കുന്നു.

ഐ ഫോണില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന ആരോപണം സ്വപ്‌ന ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ ഫോണ്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. സ്വപ്‌ന സുരേഷ് 2016-2017 കാലഘട്ടത്തിലാണ് ഈ ഐ ഫോണ്‍ ഉപയോഗിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *