ഐ.എസ്.എല്‍ ഫൈനല്‍: എഫ്.സി ഗോവ-ചെന്നൈയിന്‍ എഫ്.സി പോരാട്ടം

ഐ.എസ്.എല്‍ ഫുട്‌ബോള്‍ ഫൈനലില്‍ എഫ്.സി ഗോവയും ചെന്നൈയിന്‍ എഫ്.സിയും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് ചെന്നൈയിന്‍ എഫ്.സി ഫൈനലിലേക്ക് പ്രവേശിച്ചത്(4-2). എണ്ണം പറഞ്ഞ നിരവധി അവസരങ്ങളാണ് കൊല്‍ക്കത്തക്ക് ലഭിച്ചത്. ചെന്നൈയുടെ പ്രതിരോധവും ഗോള്‍കീപ്പറും പാറ പോലെ ഉറച്ചുനിന്നതോടെ കൊല്‍ക്കത്തക്ക് പിഴക്കുകയായിരുന്നു.പൂനെ ബാലവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍
ചെന്നൈ എതിരില്ലാത്ത മൂന്ന് ഗോളിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചിരുന്നു. ദേജന്‍ ലെകിക് ആണ് കൊല്‍ക്കത്തക്ക് വേണ്ടി ഗോള്‍ നേടിയത്. ചെന്നൈയുടെ പ്രതിരോധത്തിലുണ്ടായ പാളിച്ചയാണ് ഈ ഗോളിന് വഴിയൊരുങ്ങിയത്. ചെന്നൈ ക്യാപ്റ്റന്‍ മെന്‍ഡി ഗോള്‍കീപ്പര്‍ക്ക് തിരിച്ചുനല്‍കിയ പന്ത് ദെജന്‍ തട്ടിയെടുത്ത് ഗോളാക്കി മാറ്റുകയായിരുന്നു. 86ാം മിനുറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ മനോഹര ഗോളിലൂടെ കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇഞ്ച്വറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഫിക്രു നേടിയ ഗോളിലൂടെ ചെന്നൈ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ഈ മാസം 20ന് ഗോവയിലാണ് ഫൈനല്‍.

Spread the love