അടൂര്‍ പീഡനത്തിന് ഇരയായ 10 ആം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയതെന്ന് വെളിപ്പെടുത്തല്‍


അടൂര്‍ പീഡനത്തിന് ഇരയായ 10 ആം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയതെന്ന് വെളിപ്പെടുത്തല്‍. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്നും കുട്ടിയുടെ അമ്മ ഭീഷണിപ്പെടുത്തി. കുട്ടിയുടെ അമ്മ പണം വാങ്ങിയെന്ന് പ്രതികളും പൊലീസിനോട് പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പ്രതികളുമായി ബന്ധമുണ്ട്. തങ്ങളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ നിരവധി തവണ പണം വാങ്ങി കുട്ടിയെ വിട്ടു നല്‍കിയിട്ടുണ്ടെന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നില്ലെന്ന് രണ്ടാമത്തെ കുട്ടിയുടെ അമ്മ ആരോപിച്ചു. 10 ആം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സ്റ്റേഷനില്‍ വലിയ സ്വാധീനമാണുള്ളത്. പീഢനവിവരം വീട്ടില്‍ പറഞ്ഞാല്‍ തന്റെ കുട്ടിയെ കൊന്നു കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് കുട്ടി വവിരം വീട്ടില്‍ പറയാതിരുന്നത്.


അടൂര്‍ പൊലീസ് പല നമ്പരുകളില്‍ നിന്ന് വിളിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. സ്ഥലം മാറിയ ഡിവൈഎസ്പി തന്നെ കാണിച്ചു തരാമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുന്നു. അടൂര്‍ സ്റ്റേഷനില്‍ ചെല്ലണം എന്ന് പറഞ്ഞ് നിരന്തര ഭീഷണി ഉണ്ടാവുന്നു. കേസ് രണ്ട് ഡിവൈഎസ്പിമാര്‍ അന്വേഷിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ല. കൊട്ടാരക്കര ഡിവൈഎസ്പി അന്വേഷിക്കുന്നതിനോടാണ് താല്‍പര്യമെന്നും അവര്‍ പറഞ്ഞു. സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പി ചുമതല ഒഴിയാതെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും, ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ പറഞ്ഞു.




Sharing is Caring