ഐഎസ് ബന്ധം കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍

യുവതീ യുവാക്കളെ മതം മാറ്റി ഐഎസിലേക്ക് ചേര്‍ത്ത സംഭവം അത്യന്തം ഗൗരവകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കി. ഐബി, റോ ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി അന്വേഷണം നടത്തും.

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 16 പേരാണ് ഐഎസില്‍ ചേര്‍ന്നതായി സൂചനകള്‍ ലഭിച്ചത്. കേരളം കേന്ദ്രീകരിച്ച് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടുണ്ടോയെന്ന കാര്യവും ഏജന്‍സികള്‍ പരിശോധിക്കും. അവരില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും അറിയിച്ചു.കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സംശയം. വിവിധ ഭീകര സംഘടനകളിലേക്കുള്ള ദക്ഷിണ ഭാരതത്തിലെ റിക്രൂട്ടിങ് കേന്ദ്രമായ മംഗലാപുരം കേന്ദ്രീകരിച്ചാണ് മതപരിവര്‍ത്തനവും ഐഎസ് റിക്രൂട്ട്‌മെന്റും നടന്നതെന്നാണ് വിവരം.മലയാളികളുടെ ഐ.എസ് ബന്ധം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മതമൗലികവാദ സംഘടനകളുടെ സ്വാധീനത്തില്‍പെട്ടാണ് യുവതീയുവാക്കള്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ എത്തിപ്പെടുന്നത്. നേരത്തെ ജമ്മു കശ്മീരിലെ പാക് അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കേരളത്തിലെ ഭീകരവാദ സാന്നിധ്യം ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *