ഏഷ്യാ കപ്പ്‌ പ്ലേ ഓഫ്‌ മൂന്നാം റൗണ്ടില്‍ കടക്കാന്‍ സമനില തേടിയിറങ്ങിയ ഇന്ത്യക്ക്‌ വമ്പന്‍ ജയം


ഏഷ്യാ കപ്പ്‌ പ്ലേ ഓഫ്‌ മൂന്നാം റൗണ്ടില്‍ കടക്കാന്‍ സമനില തേടിയിറങ്ങിയ ഇന്ത്യക്ക്‌ വമ്പന്‍ ജയം.
ഇന്നലെ ഗുവാഹത്തിയില്‍ നടന്ന രണ്ടാം പാദ ക്വാളിഫയര്‍ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക്‌ ലാവോസിനെ തകര്‍ത്തു. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ച ഇന്ത്യ ഇതോടെ ഇരുപാദങ്ങളിലുമായി 7-1ന്റെ ജയമാണ്‌ കുറിച്ചത്‌.
ഇന്നലത്തെ മിന്നും ജയത്തോടെ ഏഷ്യന്‍ കപ്പിന്‌ ഒരു പടികൂടി അടുക്കാനും ടീം ഇന്ത്യക്കായി. ലാവോസിനെ കീഴടക്കിയതോടെ 24 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന പ്ലേ ഓഫ്‌ മൂന്നാം റൗണ്ടിലേക്ക്‌ ഇന്ത്യ യോഗ്യത നേടി.




Sharing is Caring