ഏലൂര്‍ എച്ച്‌.ഐ.എല്ലില്‍ കാര്‍ബണ്‍ഡൈസള്‍ഫൈഡ് ചോര്‍ന്ന് തീപിടുത്തം; ഏഴു പേര്‍ ആശുപത്രിയില്‍


കൊച്ചി: ഏലൂര്‍ എച്ച്‌.ഐ.എല്‍ കന്പനിയില്‍ വാതക ചോര്‍ച്ച. കന്പനിയില്‍ കാര്‍ബണ്‍ഡൈ സള്‍ഫൈഡ് വാതകമാണ് ചോര്‍ന്നത്. ഇത് ശ്വസിച്ച്‌ അവശനിലയിലാണ് ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകമാണ് ചോര്‍ന്നത്. വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന വാതകമാണ് കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്. വെള്ളത്തിലാണ് ഈ രാസവസ്തു സൂക്ഷിക്കുന്നത്. വലിയ ടാങ്കറില്‍നിന്ന് ചെറിയ ടാങ്കറിലേയ്ക്ക് മാറ്റുന്നതിനിടെയായിരുന്നു വാതകം ചോര്‍ന്നത്.




Sharing is Caring