ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കിയ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടാകില്ല.


അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇഷാന്ത് ശര്‍മ്മ ടീമില്‍ തരിച്ചെത്താനാണ് സാധ്യത. ഓപ്പണര്‍ ഗൗതം ഗംഭീറിനെ സെലക്ടര്‍മാര്‍ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 9ന് രാജ്‌കോട്ടില്‍ ആരംഭിക്കും.


ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മല്‍സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മാസം ഒമ്പതിന് രാജ്കോട്ടിലാണ് ആദ്യമല്‍സരം. നവംബര്‍ 17 ന് വിശാഖപട്ടണം, നവംബര്‍ 26 ന് മൊഹാലി, ഡിസംബര്‍ എട്ടിന് മുംബൈ, ഡിസംബര്‍ 16 ന് ചെന്നൈ എന്നിങ്ങനെയാണ് മറ്റ് ടെസ്റ്റ് മല്‍സരങ്ങള്‍.



Sharing is Caring