കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗം ഇന്ന്


indexഡി.സി.സി പുനസംഘടന സംബന്ധിച്ച കേരളത്തിലെ ചര്‍ച്ചകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് യോഗത്തില്‍ പങ്കെടുക്കും.


വൈകീട്ട് നാലിന് കെ.പി.സി.സി ഓഫിസില്‍ ചേരുന്ന യോഗം കഴിഞ്ഞ് നാളെ മുകള്‍ വാസ്‌നിക് ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയുമായി മടങ്ങുന്ന രീതിയുണ്ടാകണമെന്ന് നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പരമാവധി സമവായത്തിലെത്താനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്


സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാനല്‍ നല്‍കും. അതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്ന രീതിയായിരിക്കും ഉണ്ടാവുക.



Sharing is Caring