ഏപ്രില്‍,മേയ് മാസത്തില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്


ഏപ്രില്‍, മേയ് മാസത്തില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിന് പുറമേ തമിഴ്നാട്, ആസാം , പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. മെയ് 24ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാണ് കമ്മിഷന്‍ തീരുമാനം.


പ്രളയം കണക്കിലെടുത്ത് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല . തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഇതുവരെയും സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും വന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ക്കായി കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശം ആരംഭിച്ചു. പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. അടുത്ത ദിവസങ്ങളിലായി മറ്റു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദ്, അചല്‍ കുമാര്‍ ജ്യോതി, ഒപി റാവത്ത് എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്.



Sharing is Caring