ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു


കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു.


തൃശൂര്‍ വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈന്‍ലാല്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് എം.ഡി ആന്റണി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


ശനിയാഴ്ച വൈകീട്ട് തൃശ്ശൂരില്‍നിന്ന് ആലുവയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ദയാബായിക്ക് മോശം അനുഭവം നേരിട്ടത്.



Sharing is Caring