പൊലീസ് വേഷത്തില്‍ നിവിന്‍ പോളി; ആക്ഷന്‍ ഹീറോ ബിജുവിന്റെ കിടിലന്‍ ലുക്ക് പോസ്റ്റര്‍


ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ ആദ്യ ലുക്ക്‌പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 1983-ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എല്‍ജെ ഫിലിംസിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിയുടെ ആദ്യ സംവിധാന സംരംഭമാണ് ആക്ഷന്‍ ഹീറോ ബിജു.


ബിജു പൗലോസ് എന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് നിവിന്‍ പോളിയെത്തുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുഹമ്മദ് ഷെഫീഖും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. ജനുവരിയില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.




Sharing is Caring