എ കെ ആന്റണിയ്ക്ക് വലിയ മനസുണ്ടായിരുന്നെന്ന് സുരേഷ് ഗോപി

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ പുകഴ്ത്തി ചലചിത്രതാരവും ബിജെപിയുടെ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. സെക്രട്ടറേയറ്റിന് മുന്നില്‍ ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോള്‍ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രിയായിരുന്ന ആന്റണി അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്‌നത്തെക്കുറിച്ച് താന്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആദിവാസികള്‍ക്കു വേണ്ടി എകെ ആന്റണി ചെയ്ത കാര്യങ്ങളെ സുരേഷ് ഗോപി പ്രകീര്‍ത്തിച്ചത്.
നല്ലകാര്യങ്ങള്‍ പലതും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നയാളാണ് ആന്റണി. എന്നാല്‍ പല കാര്യങ്ങളും നടപ്പാക്കാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും പ്രതിപക്ഷത്തുണ്ടായിരുന്നവരും സമ്മിതിച്ചില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ആന്റണിയെ താന്‍ ഏറെ സഹായിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. എന്ത് സഹായമാണ് ചെയ്തതെന്ന് താന്‍ പറയുന്നില്ല. ആന്റണിതന്നെയാണ് അത് പറയേണ്ടത് സുരേഷ് ഗോപി വ്യക്തമാക്കി.
2003 ലെ മുത്തങ്ങ സമരത്തില്‍ ചില വിഷ വിത്തുകള്‍ പങ്കാളികളായിരുന്നു. താന്‍ അതിന് പിന്തുണ നല്‍കിയില്ല. കാട് കാടിന്റെ മക്കള്‍ക്ക് വിട്ടു കൊടുക്കണം. ആന,പുലി,കടുവ അടക്കമുള്ള മൃഗങ്ങളെപ്പോലെ ആദിവാസികള്‍ക്കുള്ളതാണ് കാട്. അവര്‍ കാടിന്റെ കാവല്‍ക്കാരാണ്. കൈയേറ്റക്കാര്‍ വനസമ്ബത്ത് മുഴുവന്‍ കൊള്ളയടിക്കുകയാണ്. വരുമ്‌ബോള്‍ മാത്രമാണ് പലരുടെയും ആദിവാസി പ്രേമം. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരും. ആദിവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആംഗീകരിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *