ഗുർമീതിന്‍റെ ഗുഹയിൽ പോയിട്ടുണ്ടെന്ന് രാഖി സാവന്ത്,തങ്ങൾ വിവാഹിതരാകുമോയെന്ന് ഹണിപ്രീത് ഭയന്നിരുന്നു


മാനഭംഗക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ഗുർമീതിന്‍റെ ഗുഹയിൽ ചെന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് മാദക സുന്ദരി രാഖി സാവന്ത്.നിരവധി ത‍വണ ആൾദൈവത്തിന്‍റെ അടുത്ത് പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു.ഗുർമീതുമായി മൂന്നര വർഷത്തെ പരിചയമുണ്ടെന്നും രാഖി വെളിപ്പെടുത്തി.


എന്നാൽ ഗുർമീതുമായി താൻ അടുക്കുന്നത് വളർത്തു മകളായ ഹണിപ്രീതിന് ഇഷ്ടമുണ്ടായിരുന്നില്ല.ഗുർമീതിനെ താൻ വിവാഹം ചെയ്യുമോയെന്ന് ഹണിപ്രീത് ഭയന്നിരുന്നു.തന്‍റെ സ്ഥാനം നഷ്ടമാകുമോയെന്നാകാം ഹണിപ്രീതിന്‍റെ ഭയം.


ഗുർമീതിന്‍റേയും ഹണിപ്രീതിന്‍റേയും ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രത്തിൽ ഹണിപ്രീതിന്‍റെ വേഷം ചെയ്യുന്നത് രാഖിയാണ്.ഒരിക്കൽ ഗുർമീതിന്‍റെ അടുത്ത് അൽപ വസ്ത്രധാരികളായ സ്ത്രീകളെ കണ്ടിട്ടുണ്ടെന്നും രാഖി വെളിപ്പെടുത്തി.



Sharing is Caring