എസ്.എസ്.എല്‍.സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; മാര്‍ച്ച് ഏഴു മുതല്‍ 26 വരെ


തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് ഏഴു മുതല്‍ 26 വരെ നടത്താനാണ് തീരുമാനമായത്. പരീക്ഷാ സമയം രാവിലെയോ ഉച്ചയ്‌ക്കോ വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമായിട്ടില്ല.


ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 18 മുതല്‍ 22 വരെ നടത്താന്‍ തീരുമാനിച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.




Sharing is Caring