ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാമത്, പക്ഷേ കോണ്ടത്തിന് ഇപ്പോഴും ഭ്രഷ്ട് ബിപാഷ

ബോളിവുഡ് താരം ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറും അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം വലിയ ചര്‍ച്ചയാകുന്നു.

സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഈ പരസ്യമെന്ന് പരസ്യത്തിന്റെ സംവിധായകന്‍ പ്രസാദ് നായിക് പറയുന്നത്. ബിപാഷയും കരണും അത്തരത്തില്‍ ഒരു പരസ്യത്തില്‍ അഭിനയിച്ചതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന് ബിപാഷ പറയുന്നു.

ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടും ലൈംഗികത, ഗര്‍ഭ നിരോധന ഉറ എന്നീ വാക്കുകള്‍ക്ക് നാം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു. ആസൂത്രിത ഗര്‍ഭധാരണം മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങളും ഗര്‍ഭനിരോധന ഉറകളുപയോഗിച്ച് നമുക്ക് തടയാം. ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ കൃത്യമായ നിലപാടുള്ളത് കൊണ്ടാണ് ഈ പരസ്യത്തില്‍ ഞങ്ങള്‍ അഭിനയിച്ചത് ബിപാഷ പറയുന്നു.

പരസ്യത്തിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ ബിപാഷ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ച്ചിട്ടുണ്ട്. ചിലര്‍ താരദമ്ബതികളെ അഭിനന്ദിക്കുമ്‌ബോള്‍ മറ്റുചിലരാകട്ടെ വളരെ മോശമായ പ്രതികരണങ്ങളാണ് നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *