മാന്ദ്യത്തെ നേരിടാൻ കേന്ദ്രം,സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒമ്പത് ലക്ഷം കോടി

നോട്ടു നിരോധനവും ജിഎസ്ടി ഏർപ്പെടുത്തലും തളർത്തിയ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് ഒമ്പതു ലക്ഷം കോടിയുടെ പാക്കേജ്.അഞ്ചു വർഷത്തിനുളളിൽ 83,677 കിലോമീറ്റർ റോഡ് നിർമ്മിക്കും.ഇത് 14.2 കോടി തൊ‍ഴിലവസരങ്ങൾ സൃഷ്ടിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയും നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയുമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നത്.തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര ലോൺ ഉൾപ്പെടെയുള്ളവയ്ക്കായി മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസിനു വേണ്ടി സർക്കാർ ഫണ്ടും വകയിരുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *