എസ്ബിഐ എടിഎമ്മില്‍ നിന്ന് ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മില്‍ നിന്നും ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) വഴി പണം പിന്‍വലിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ചു. ഇപ്പോള്‍ 24 മണിക്കൂറും ഒടിപി ഉപയോഗിച്ച്‌ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുക.

സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും ഈ സൗകര്യം ലഭിച്ചുതുടങ്ങും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണിത്.
2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. തുടക്കത്തില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് നേരത്തെ സൗകര്യമുണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *