എസ്ബിഐയുടെ പകല്‍ക്കൊള്ള. സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടാന്‍ ചെലവ് 57 രൂപ


എസ്ബിഐയുടെ പിഴിച്ചില്‍ അവസാനിക്കുന്നില്ല. സ്വന്തം ബ്രാഞ്ചില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിന് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. എസ്.ബി.ഐയും ഫെഡറല്‍ ബാങ്കുമാണ് മുന്നറിയിപ്പില്ലാതെ ഇടപാടുകാരെ പിഴിയുന്നത്.സീറോ ബാലന്‍സ് അക്കൌണ്ട് ഉള്ളവരോട് 1000 രൂപയില്‍ കുറയാത്ത പണം മിനിമം ബാലന്‍സായി നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിച്ച് എസ്ബിഐ നോട്ടീസ് അയച്ചിട്ടുണ്ട്.
ഒരു മാസത്തില്‍ മൂന്ന് തവണ ബാങ്ക് വഴി അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജ് ഒന്നും ഈടാക്കുന്നില്ല. പക്ഷെ നാലാമതും ഇടപാടുകാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് അക്കൗണ്ട് തുറന്ന അതേ ബ്രാഞ്ചില്‍ നിന്ന് പണം നിക്ഷേപിച്ചാല്‍ 57 രൂപ 50 പൈസ എസ്ബിഐ ഈടാക്കും. എക്‌സസ് കാഷ് ഡിപ്പോസിറ്റ് ചാര്‍ജ് ഈടാക്കിയെന്നാണ് വിശദീകരിക്കുക.
സിഡിഎം മെഷീന്‍ വഴി മറ്റ് ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുത്താല്‍ ഓരോ ഇടപാടിനും 25 രൂപ എസ്ബിഐ വാങ്ങുന്നുണ്ട്. ഫെഡറല്‍ ബാങ്കും ബാങ്ക് വഴി പണം ഇടുന്നതിന് പണം ഈടാക്കി തുടങ്ങി.




Sharing is Caring