നടി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ പോലീസിന്റെ കൈയില്‍; പ്രമുഖനടന്‍ കുടുങ്ങിയേക്കും


കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ പ്രമുഖനടന്‍ കുടുങ്ങുമെന്ന് ഉറപ്പാകുന്നു. കേസുമായി ബന്ധപെട്ടു ഈ നടനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. നടിയെ അക്രമിച്ച് പകര്‍ത്തിയ വീഡിയോ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു പോയതായും അവിടെ നിന്ന് നടനിലേയ്ക്ക് അതിന്റെ കോപ്പി എത്തിയ റൂട്ടും പൊലീസിന് വ്യക്തമായി കഴിഞ്ഞു. അവരുടെയെല്ലാം മൊഴിയെടുത്തു.
കാറിനുള്ളില്‍ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നത്. അത് അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ല. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ സുനിയുമായി നടന്‍ ബന്ധപ്പെട്ടിട്ടുണ്ട് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന ഇതാണ്.
നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നതാണ് ലഭിക്കുന്ന മറ്റൊരു സുപ്രധാനമായ വിവരം. നടിയുടെ വീഡിയോ പ്രമുഖന് എന്ത് ആവശ്യത്തിന് ഉപയോഗിക്കാനാണ് എന്ന് സുനിക്ക് വ്യക്തതയില്ല. ഗൂഢാലോചനയുടെ പിന്നിലെ പ്രമുഖനടന്റെ സാന്നിധ്യവും കൃത്യ നിര്‍വ്വഹണത്തിന്റെ വിവരണവും തനിക്കു ലഭിച്ച തുകയും പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിനോട് വിവരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പൊലീസ് തെളിവ് ശേഖരണം നടത്തിവരികയാണ് സൂചനകള്‍ വ്യക്തമാണ്.




Sharing is Caring