കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ഇരിപ്പിടങ്ങൾ മാഷ് ഫോട്ടോസ് ഉടമയുടെ സ്റ്റുഡിയോവിൽ

കൊയിലാണ്ടി:ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന കൊയിലാണ്ടി ബസ് സ്റ്റാന്റിൽ യാത്രക്കാർക്ക് ഇരിക്കാൻ ഏർപ്പെടുത്തിയ ഇരിപ്പിടങ്ങൾ ബസ് സ്റ്റാന്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാഷ് ഫോട്ടോസ് എന്ന സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഈ സ്ഥാപനം അഞ്ച് പേർക്ക് ഇരിക്കാൻ പറ്റുന്ന ഈ ഇരിപ്പിടം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ച് വരുന്നത്. കൂടാതെ ഈ സ്ഥാപനത്തിലെ ദിവസേന വരുന്ന മാലിന്യങ്ങൾ ഇയാൾ ഒന്നാം നിലയിലെ വരാന്തയുടെ മൂലയിൽ കുന്ന് കൂട്ടിയിരിക്കുകയാണ്. ഇങ്ങിനെ ഇവിടെ മാലിന്യങ്ങൾ അടിഞ്ഞ് കൂടിയത് കൊണ്ട് ജനങ്ങൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *