എച്ച്ടിസി റീ ക്യാമറയ്ക്ക് ഇപ്പോള്‍ 50 ഡോളര്‍


എച്ച്ടിസി ഇറക്കിയ വിചിത്രമായ വാട്ടര്‍പ്രൂഫ് ആക്ഷന്‍ ക്യാമറയാണ് ‘റി ക്യാമറ’ ( HTC Re Camera ). ക്യാമറയുടെ കാര്യത്തില്‍ സോണിയുടെയോ ഗോപ്രോ ( GoPro ) യുടേയോ അത്ര പരിചയസമ്പത്ത് അവകാശപ്പെടാന്‍ എച്ച്ടിസിക്ക് ആവില്ലെങ്കിലും, കുഞ്ഞന്‍ റീ ക്യാമറ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
റീ ക്യാമറയുടെ വില എച്ച്ടിസി കമ്പനി 150 ഡോളര്‍ (9750 രൂപ) വെട്ടിക്കുറച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത. വെറും 50 ഡോളറിന് എച്ച്ടിസിയുടെ വെബ്ബ്‌സൈറ്റ് വഴി റീ ക്യാമറ ഇപ്പോള്‍ വാങ്ങാം.
കൈയില്‍ പിടിക്കാവുന്ന ഒരു ചെറുക്യാമറയാണ് എച്ച്ടിസിയുടേത്. ഉപയോഗിക്കാന്‍ രസമാണ്, എളുപ്പമാണ്. ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന മുഴുവന്‍ സംഗതികളും യൂസറുടെ മൊബൈല്‍ ഫോണിലേക്ക് സ്ട്രീം ചെയ്യാനും റീ ക്യാമറയ്ക്ക് കഴിയും.




Sharing is Caring