ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു


ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും.ആകെ 50 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി (രാഘോപ്പൂർ), തേജ് പ്രതാപ് (മഹുവ), ബിജെപി നേതാവ് നന്ദ കിഷോർ യാദവ് (പട്‌ന സാഹിബ്), മന്ത്രിയും ജെഡിയു നേതാവുമായ ശ്യാം രജക്ക് (ഫുൽവാരി) എന്നിവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.തിരഞ്ഞെടുപ്പിന്റെ നാലും അഞ്ചും ഘട്ടങ്ങൾ നവംബർ ഒന്ന്, അഞ്ച് തീയതികളിലും വോട്ടെണ്ണൽ എട്ടിനും നടക്കും.മവോയിസ്റ്റ് ബാധിതമായ 10 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നാലിന് അവസാനിക്കും. 1,107 കമ്പനി പാരാ മിലിട്ടറി സേനയും പൊലീസും സുരക്ഷയൊരുക്കുന്നതിനായി വിന്യസിച്ചിട്ടുണ്ട്.




Sharing is Caring