കൊയിലാണ്ടി: എല്ലാവര്‍ക്കും കുടിവെള്ള പദ്ധതി, നഗരത്തിന്റെ വികസന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ സ്ഥിരം സമിതി, ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തീരദേശ റോഡ് മന്ദമംഗലം വരെ ദീര്‍ഘിപ്പിക്കും, കടലോര മേഖലയില്‍ സമഗ്ര കുടിവെള്ള പദ്ധതി, അര്‍ഹതയുള്ള മുഴുവന്‍ പേരെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും തുടങ്ങിയ പദ്ധതികളുമായി യു.ഡി.എഫ് പ്രകട പത്രിക. കൂടാതെ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികളില്‍പ്പെടുത്തി നഗരസഭയിലെ ഭൂരഹിതര്‍ക്ക് ഭൂമിയും എല്ലാവര്‍ക്കും വീട്, ഒരു വര്‍ഷം കൊണ്ട് സമ്പൂര്‍ണ വൈദ്യുതീകരിച്ച നഗരസഭ, കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് പരിശ്രമം, ജനസമ്പര്‍ക്ക പരിപാടിയുടെ മാതൃകയില്‍ അര്‍ദ്ധവാര്‍ഷിക ജനസമ്പര്‍ക്ക പരിപാടി, മാലിന്യ നിര്‍മാര്‍ജനമത്തിന് ആധുനിക സംവിധാനം, ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തും, തെരുവോരകച്ചവടക്കാര്‍ക്ക് പ്രത്യേക കേന്ദ്രം, വിഷരഹിതമായ പച്ചക്കറി, നഗരസഭാപരിധിയിലെ എല്ലാ സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരമുള്ളതാക്കും, നഗരശുചീകരണത്തിന് സ്ഥിരം സംവിധാനം, കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ വഴി കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍, കടലോര മേഖലയില്‍ ഫിഷറീസ് പോളി ടെക്‌നിക്, പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കും, തുടങ്ങിയവയാണ് പ്രകടനപത്രികയിലുള്ളത്. യു.രാജീവന്‍, വി.വി സുധാകരന്‍, വി.ടി സുരേന്ദ്രന്‍, അഡ്വ.കെ വിജയന്‍, കെ.രാജന്‍, ടി.പി കൃഷ്ണന്‍, സി.പി മോഹനന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












