പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കാശ്മീരി ചിറ്റ എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്. ‘തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും ടീം പാക്ക് സൈബര്‍ അറ്റാക്കേഴ്‌സാണ് തങ്ങളെന്നുമാണ് സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശം.
പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ഭരണ പരിഷ്‌കാരങ്ങളെ അതിരൂക്ഷമായി എംടി നേരത്തെ വിമര്‍ശിച്ചിരുന്നു. തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്ന് എംടി ശക്തമായി വിമർശിച്ചിരുന്നു.

പ്രധാനമന്ത്രിക്കെതിരായ വിമർശനങ്ങളെത്തുടർന്ന് എംടിക്കെതിരെ സംഘപരിവാര്‍, ബിജെപി നേതാക്കളുടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് എംടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നതും.












