കാടു പൂക്കുന്ന നേര’മെത്തുന്നു; ചിത്രം ജനുവരി 6 ന് തിയറ്ററുകളിലെത്തും


തിയ്യറ്റർ വിഹിതത്തെ ചൊല്ലി നിർമ്മാതാക്കളും തിയ്യറ്ററുടമകളും തമ്മില്‍ നടക്കുന്ന തർക്കത്തിനിടയിലേക്ക് കാടുപൂക്കുന്ന നേരമെത്തുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് ഡോ. ബിജു സംവിധാനം ചെയ്ത “കാട് പൂക്കുന്ന നേരം” ജനുവരി 6 ന് തിയറ്ററുകളിലെത്തും. സിനിമ മേഖലയിൽ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ്.


നിരവധി ദേശീയ-അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്രം ആണ് “കാട് പൂക്കുന്ന നേരം. ഇന്ദ്രജിത്, റീമാ കല്ലിങ്കൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇരുവരുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ആണ് കാട് പൂക്കുന്ന നേരത്തിൽ. ഇന്ദ്രൻസ്, ഇർഷാദ്, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. നിലമ്പൂർ മാവോയിസ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ ഏറെ സമകാലിക പ്രസക്തമായി മാറിയ സിനിമ വലിയ സാമൂഹിക, രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിമരുന്നിടുന്നതാണ്.




Sharing is Caring