എം ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍, ബി ജെ പി യിലേക്ക് ക്ഷണിക്കാനെന്ന് സൂചന


മുന്‍ ഡി.ജി.പി സെന്‍കുമാറുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കൂടിക്കാഴ്ച്ച നടത്തി. സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് രമേശ് കൂടിക്കാഴ്ച്ച നടത്തിയത്.


സെന്‍കുമാറുമായി സൗഹൃദസന്ദര്‍ശനമുണ്ടായതെന്ന് എം.ടി രമേശ് വ്യക്തമാക്കി. നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്നും അദ്ദേഹം പറഞ്ഞു.


സെന്‍കുമാറിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്. വസ്തുതാപരമായ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നും രമേശ് ആരോപിച്ചു.

വര്‍ഗീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായ സെന്‍കുമാറിനെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.



Sharing is Caring