പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി; ജാമ്യാപേക്ഷയില്‍ വിധി നാളെ


നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിലിനെയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാന്‍ നാളത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആളൂരിന് പള്‍സര്‍ സുനിയുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി.


അഞ്ച് മിനിട്ട് നേരം സുനിയുമായി സംസാരിച്ച ആളൂര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍ നാല് ദിവസം ചോദ്യം ചെയ്തതായും ജയിലിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ചല്ല, ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും സുനി പറഞ്ഞതായി ആളൂര്‍ കോടതിയില്‍ വ്യക്തമാക്കി.
ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ആളൂര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു.




Sharing is Caring