എം എസ് വിശ്വനാഥന്‍ അന്തരിച്ചു

downloadചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പുലര്‍ച്ചെ നലരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നും അറിയപ്പെടുന്ന എംഎസ് സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍ – നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികള്‍ക്ക് ജനിച്ചു. നാലു വയസ്സില്‍ അച്ഛന്‍ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും, മുത്തച്ഛന്‍ വിശ്വനാഥനെ രക്ഷിക്കുകയായിരുന്നു.

ചെറുപ്പകാലത്ത് സിനിമാശാലയില്‍ ഭക്ഷണം വിറ്റു നടന്നിരുന്ന എം എസ് വിശ്വനാഥന്‍, നീലകണ്ഠ ഭാഗവതരില്‍ നിന്നും സംഗീതമഭ്യസിച്ചു. അതാണ് സംഗീതത്തിലെ ബാലപാഠം പതിമൂന്നാം വയസ്സില്‍ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തിയ എം എസ്, പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീത സംവിധായകനായിത്തീര്‍ന്നു. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ചത്

അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു എംസ്. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തന്‍ മാനങ്ങള്‍ നല്‍കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓര്‍ക്കസ്ട്‌റേഷന്‍ സംവിധാനങ്ങളും ഇന്ത്യന്‍ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *