ആന്ധ്ര: തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയിലെ രാജമുന്ദ്രിയില്‍ തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു. നദികളെ പൂജിക്കുന്ന ഗോദാവരി പുഷ്‌കലരു എന്ന ചടങ്ങിലാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

ഒരു കവാടത്തിലൂടെ നിരവധിപ്പേര്‍ കോട്ടഗുമാം പുഷ്‌കര്‍ ഘട്ടിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

12 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങാണ് ഗോദാവരി പുഷ്‌കലരു. തെക്കേയിന്ത്യയുടെ കുംഭമേള എന്നാണ് ഇത് അറിയപ്പെടുന്നത്. ആയിരകണക്കിന് ഭക്തജനങ്ങളാണ് ഗോദാവരി പുഷ്‌കലരുവില്‍ പങ്കെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *