വ്യാപം അഴിമതി: ചൗഹാന് പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്


rajnath-singh-2134-51ദില്ലി: വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വ്യാപം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം മധ്യപ്രദേശ് സര്‍ക്കാരിനെ കരിതേച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.


വ്യാപം അഴിമതിക്കേസില്‍ ആരോപണവിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് പിന്തുണയുമായി ഒട്ടേറെ ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വ്യാപം ചെറിയ അഴിമതിക്കേസ് മാത്രമാണെന്നും ഇത് മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും ബി ജെ പി നേതാവ് കൈലാസ് വിജയവര്‍ഗീയ പറഞ്ഞു.


സിബിഐ അന്വേഷണം നടക്കട്ടെയെന്നും അവസാനം ശിവ്‌രാജ് സിംഗ് പരിശുദ്ധനാണെന്ന് തെളിയുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നന്ദകുമാര്‍ ചൗഹാനും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവ്‌രാജ് സിംഗ് ചൗഹാന് പിന്തുണയുമായി കേന്ദ്രആഭ്യന്തരമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.



Sharing is Caring