മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് ഐ.പി.എല്ലില്‍ നിന്ന്് രണ്ട് വര്‍ഷത്തേക്ക് വിലക്ക്. ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ലീഡര്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളായ രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ഇരുവരും അഴിമതി നിരോധന നിയമം ലംഘിച്ചതായും ഒത്തുകളിയില്‍ പങ്കാളികളായതായും കണ്ടെത്തിയതിനെത്തുടര്‍ന്ന്ാണ് വിലക്ക്. അഞ്ച് വര്‍ഷത്തേക്ക് ക്രിക്കറ്റുമായി സഹകരിക്കുന്നതിനും മത്സരങ്ങളുടെ ഭാഗമാകുന്നതിന് ആജീവനാന്ത വിലക്കുമാണ് രണ്ടുപേര്‍ക്കുമുള്ള ശിക്ഷ. ആര്‍.എം. ലോധ ചെയര്‍മാനായ കമ്മിറ്റിയാണ് വിലക്കിയത്. ബി.സി.സി.ഐയുടെ ചട്ടങ്ങള്‍ ലംഘിച്ച മെയ്യപ്പനെതിരായ കുറ്റം തെളിഞ്ഞതായി ആര്‍.എം. ലോധ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്
Written by
in
bcci chennai chennai super kings csk gurunath meyyappan ipl kundra meyyappan raj kundra rajasthan rajasthan royals royals rr super kings