എം.എം. ഹസ്സനെ അധ്യക്ഷനാക്കണമെന്ന് എ ഗ്രൂപ്പ്

കെ.പി.സി.സി. അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. എം.എം. ഹസ്സന് കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന എ ഗ്രൂപ്പ് അഭിപ്രായം ഉമ്മന്‍ചാണ്ടി രമേഷ് ചെന്നിത്തലയെ അറിയിച്ചു. സംസ്ഥാന നേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനം എന്ന നിലയ്ക്ക് ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നാണ് ഐ ഗ്രൂപ്പ് നിലപാട്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് വരെ ഹസ്സന് താത്കാലിക ചുമതല നല്‍കണമെന്നാണ് ആവശ്യം. ശേഷം ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാനും എ ഗ്രൂപ്പ് പദ്ധതിയിടുന്നു. നേരത്തെ ഗ്രൂപ്പുകള്‍ ഒന്നിച്ച് തീരുമാനം എടുത്തിട്ടും ജി.
കാര്‍ത്തികേയനെ അധ്യക്ഷപദവിയിലേക്ക് പരിഗണിച്ചിരുന്നില്ല എന്ന കാര്യവും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *