നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരി മരിച്ചു


പാലക്കാട്: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനി സൗമ്യ മരിച്ചത്. ഫെബ്രുവരി നാലിന് ആത്മഹത്യാശ്രമം നടത്തിയ സൗമ്യ രോഗം ഭേദമായി ഡിസ്ചാര്‍ജായി പോയിരുന്നു. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ഉച്ചയ്ക്കു ശേഷം മരണപ്പെട്ടു. പി.കെ ദാസ് ആശുപത്രിയില്‍ റേഡിയോളജി വിഭാഗം ജീവനക്കാരിയായിരുന്നു സൗമ്യ.


ഒറ്റപ്പാലം ലക്കിടി സ്വദേശിനിയാണ് സൗമ്യ.
സൗമ്യക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി നാലിനാണ് ഇരുവരും ആസിഡ് കഴിച്ച നിലയില്‍ ചികിത്സ തേടിയെത്തിയത്. പി.കെ ദാസ് ആശുപത്രിയിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എന്നാല്‍, ഇരുവരും ആത്മഹത്യക്ക് ശ്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല.




Sharing is Caring