ബീരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.


നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റേയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേയും ലോക് ജനശക്തിയുടേയും പിന്തുണയോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. 2016 ഒക്ടോബറിലാണ് ബിരേന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.


സത്യപ്രതിജ്ഞാ ചടങ്ങില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം കേന്ദ്രമന്ത്രിമാരും പങ്കെടുക്കാന്‍ തിരിച്ചുവെങ്കിലും വിമാനത്തിലെ സാങ്കേതിക തകരാര്‍ മൂലം ഡല്‍ഹിയിലേക്ക് തിരിച്ചു പോകേണ്ടി വന്നു. മുന്‍ മുഖ്യമന്ത്രി ഇബോബിസിങ്, കേന്ദ്രമന്ത്രി ജതേന്ദ്രസിങ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.



Sharing is Caring