ഈമാസം 30 മുതല്‍ ഓഗസ്റ്റ് നാലുവരെ തീവണ്ടികള്‍ക്ക് നിയന്ത്രണം

പാലക്കാട്: ഷൊര്‍ണൂരില്‍ റെയില്‍പ്പാത അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈമാസം 30 മുതല്‍ ഓഗസ്റ്റ് നാലുവരെ തീവണ്ടികള്‍ക്ക് നിയന്ത്രണം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇത് ബാധകമാവുക.

ഞായറാഴ്ച

* പാലക്കാട്ടുനിന്ന് എറണാകുളത്തേക്കും തിരികെയുമുള്ള മെമുസര്‍വീസ് റദ്ദാക്കി.

* കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്​പ്രസ് കണ്ണൂരില്‍നിന്ന് ഒരുമണിക്കൂര്‍ വൈകി പുറപ്പെടും.

ചൊവ്വ

* 22149 എറണാകുളം-പുണെ എക്‌സ്​പ്രസ് എറണാകുളം ജങ്ഷനില്‍നിന്ന് 40 മിനിറ്റ് വൈകി പുറപ്പെടും.

* തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ തൃശ്ശൂരില്‍നിന്ന് 70 മിനിറ്റ് വൈകി പുറപ്പെടും

* നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് (30 മിനിറ്റ്), ചെന്നൈ-എഗ്മൂര്‍ എറണാകുളം എക്‌സ്​പ്രസ് സ്‌പെഷ്യല്‍വണ്ടി (70), കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍ (ഒരുമണിക്കൂര്‍) ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്​പ്രസ് (25 മിനിറ്റ്), ബനാസ്വാഡി-എറണാകുളം പ്രതിവാര പ്രത്യേകവണ്ടി (30 മിനിറ്റ്) എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും.

ബുധന്‍

* തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ തൃശ്ശൂരില്‍നിന്ന് 70 മിനിറ്റ് വൈകി പുറപ്പെടും

* തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് വണ്ടി തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് 40 മിനിറ്റ് വൈകി പുറപ്പെടും.

* നിസാമുദ്ദിന്‍-തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് വണ്ടിക്ക് ഒരുമണിക്കൂര്‍ നിയന്ത്രണമുണ്ടാകും

ഓഗസ്റ്റ് മൂന്ന്, നാല്

* 66604, 66605 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല.

* പുനലൂര്‍-പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്​പ്രസ് പുനലൂരിനും തൃശ്ശൂരിനുമിടയില്‍മാത്രമേ ഓടൂ. ഈ രണ്ടുദിവസവും വണ്ടി പാലക്കാട്ടേക്കുണ്ടാവില്ല.

* മംഗളൂരു-ചെന്നൈ എഗ്മൂര്‍ എക്‌സ്​പ്രസ് അമ്പതുമിനിറ്റ് വീതം നിയന്ത്രിക്കും.

* തിരുവനന്തപുരം-കോര്‍ബ ദ്വൈവാര വണ്ടി വ്യാഴാഴ്ച 25 മിനിറ്റ് നിയന്ത്രിക്കും.

* എറണാകുളം-ബറൗണി ജങ്ഷന്‍ രപ്തിസാഗര്‍ എക്‌സ്​പ്രസിന് വെള്ളിയാഴ്ച 25 മിനിറ്റ് നിയന്ത്രണമുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *