ട്രെയിനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ട്രെയിനിൽവച്ച് സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ 35 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്നാണ് കണക്കുകൾ. രാജ്യസഭയിൽ റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്ൻ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്ത്രീകൾക്കെതിരായി ആകെ 1607 അതിക്രമ കേസുകളാണ് 2014- 2016 വർഷ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം കേസുകളിലായി 1216 പേർ അറസ്റ്റിലായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വർഷം, രജിസ്റ്റർ ചെയ്ത കേസുകൾ
2014–448
2015–553
2016–606













