പത്തനംതിട്ടയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ചു


പത്തനംതിട്ട: ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആഘോഷത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ചു. സഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിക്കുകയായിരുന്നു. വഴിപാടിനായി പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 140ാം ജന്മദിന വാര്‍ഷിക ആഘോഷത്തിനിടെയാണ് അപകടം.




Sharing is Caring