ഷുഹൈബ് വധം: പ്രതികളെക്കുറിച്ച്‌ സൂചന, അറസ്റ്റ് രണ്ട് ദിവസത്തിനകമെന്ന് പൊലീസ്


കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ രണ്ടുദിവസത്തിനകം അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എസ്.പിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം 15 അംഗ സംഘമാക്കി ഇന്നലെ വിപുലീകരിച്ചിരുന്നു.
കേസില്‍ അറസ്റ്റുണ്ടാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സമരം ശക്തമാക്കാനിരിക്കുകയാണ്. തിങ്കളാഴ്ച കെ. സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.യു ഇന്ന് മട്ടന്നൂര്‍ സി.ഐ ഓഫീസിന് മുന്നില്‍ സമരം നടത്തിവരികയാണ്.


എസ് പി എല്ലാ ദിവസവും രാവിലെ മുതല്‍ മട്ടന്നൂരില്‍ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊല നടന്ന തെരൂരും പരിസരങ്ങളിലുമുള്ള പത്തോളം സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ നിഗമനത്തിലെത്തിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ റൂട്ടിലെ സ്ഥാപനങ്ങളിലെ സിസി ടിവി ക ളാ ണ് പരിശോധിച്ചത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറിയതായും സൂചനയുണ്ട്.




Sharing is Caring