ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകര്‍ന്നു നല്കിയ അറിവാണ് യോഗ. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ ആക്കം കുറയ്ക്കാന്‍ യോഗയ്ക്ക് സാധിക്കുന്നു. ഒരു പരിധി വരെ ആധുനികചികിത്സാ സമ്ബ്രദായങ്ങളുടെ ഭാഗമായി യോഗ മാറി കഴിഞ്ഞു. യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല, ശരീരം, മനസ്സ്,…













