ജയം ഉറപ്പാക്കാന്‍ ക്രൊയേഷ്യയ്‌ക്കെതിരെ അര്‍ജന്റീന ഇന്നിറങ്ങും

റഷ്യന്‍ ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുമ്ബോള്‍ വിജയം പ്രതീക്ഷിച്ച്‌ അര്‍ജന്റീന. ഇന്നത്തെ മത്സരത്തില്‍ ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ലോകകപ്പിനായി യോഗ്യത നേടുമോയെന്ന ആശങ്കകള്‍ക്കിടെ അവസാന നിമിഷത്തിലായിരുന്നു മെസിയും കൂട്ടരും യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലന്റിനോട് സമനില വഴങ്ങിയത് ടീമിന് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ജയം അനിവാര്യമാണ്.

അതേസമയം ആദ്യ മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോള്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ക്രൊയേഷ്യ എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്കാണ് മത്സരം. ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ഡെന്‍മാര്‍ക്ക് ഓസ്‌ട്രേലിയയെയും ഫ്രാന്‍സ് പെറുവിനെയും നേരിടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *