ഇന്ത്യയില്‍ പണം ഇടപാട് നടത്താന്‍ വാട്‌സ് ആപിന് അനുമതിയായി

രാജ്യത്ത് പണം ഇടപാട് നടത്താന്‍ വാട്‌സ് ആപിന് അനുമതിയായി. റിസര്‍വ് ബേങ്കിന്റെ ചട്ടങ്ങള്‍ക്കനുസരിച്ചെ പ്രവര്‍ത്തിക്കാവു എന്ന വ്യവസ്ഥയോടെയാണ് അനുമതി.
ആദ്യഘട്ടത്തില്‍ 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് വാട്സ് ആപിിന്റെ ഈ സേവനം ലഭ്യമാകുക.നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ആണ് അനുമതി നല്‍കിയത്. വാട്സ് ആപ് ഇന്ത്യയില്‍ 400 മില്യന്‍ ഉപഭോക്താക്കള്‍ ആണ് ഉള്ളത്.ഫെബ്രുവരി 2018 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാട്സ് ആപ്് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി തുടങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *