വീടിന്‍െറ പ്ലാന്‍ ക്രമപ്പെടുത്താനുള്ള കെ.എം.ഷാജിയുടെ അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി

വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള കെ.എം ഷാജിയുടെ അപേക്ഷ തള്ളി. അപേക്ഷയില്‍ പിഴവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്​​ കോര്‍പ്പറേഷന്‍ നടപടി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന്​ കോര്‍പ്പറേഷന്‍ ഷാജിയോട്​ നിര്‍ദേശിച്ചു. അനധികൃത നിര്‍മാണം കണ്ടെത്തിയ കോര്‍പ്പറേഷന്‍ കെ.എം ഷാജിക്ക്​ നേരത്തെ നോട്ടീസ്​ നല്‍കിയിരുന്നു.

കെ.എം ഷാജിയുടെ വീട്​ ക്രമപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കുമെന്ന്​ കോഴിക്കോട്​ കോര്‍പ്പറേഷന്‍ വ്യക്​തമാക്കിയിരുന്നു. അ​നു​മ​തി​യി​ല്ലാ​തെ 2,300 ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെന്നാണ്​ കണക്കാക്കുന്നത്​.

ഇത്​ ക്രമപ്പെടുത്താന്‍ 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും അടക്കേണ്ടി വരുമെന്ന സൂചന കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *