ഇന്ത്യന്‍ U-16ന് വീണ്ടും ജയം, യമനെയും തറപറ്റിച്ചു


ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് ജോര്‍ദാനില്‍ വീണ്ടുന്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ യമന് ഇന്ത്യക്കെതിരെ പിടിച്ചു നില്‍ക്കാന്‍ വരെ ആയില്ല. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ ഹര്‍പ്രീതിന്റെ ഹെഡറില്‍ ആദ്യ പകുതിയില്‍ മുന്നില്‍ എത്തി.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിഡ്ജും രോഹിതും കൂടെ ഗോള്‍ കണ്ടെത്തിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഇറാഖിനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇത് ജോര്‍ദാനിലെ ഇന്ത്യയുടെ മൂന്നാം വിജയമാണ്. ആദ്യ മത്സരത്തില്‍ ജോര്‍ദാനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ജപ്പാനോടു പൊരുതി തോറ്റത് മാത്രമാണ് ഇന്ത്യയുടെ ഏക തോല്‍വി.




Sharing is Caring