ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ വിമാനത്തില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി- രാജ്നാഥ് സിംഗ്

ബംഗളൂരു:​ ഇന്ത്യന്‍ നിര്‍മ്മിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസില്‍ പറന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത ഫൈറ്റര്‍ ജെറ്റില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി എന്ന വിശേഷണവും രാജ്നാഥ് സിംഗ് സ്വന്തമാക്കിയിരിക്കുകയാണ്.ബംഗളൂര്‍ എച്ച്‌.എ.എല്‍ വിമാനത്താവളത്തില്‍ നിന്നാണ് മന്ത്രി വിമാനത്തില്‍ പറന്നത്. ജി സ്യൂട്ട് വേഷം ധരിച്ച്‌ ‘ഇനി പറക്കാം എല്ലാം തയ്യാര്‍’എന്ന് അദ്ദേഹം വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്ബ് ട്വീറ്റ് ചെയ്തിരുന്നു.

30 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് മുന്‍പേ തേജസ്‌ യുദ്ധവിമാനത്തെക്കുറിച്ചും തേജസിന്‍റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രതിരോധമന്ത്രിയെ പരിചപ്പെടുത്തി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും ചേര്‍ന്നാണ് തേജസ് നിര്‍മ്മിച്ചത്.
ഇതിന്‍റെ വേഗത 2000 കിലോമീറ്ററിലധികമാണ്. 5000 അടിയിലധികം ഉയരത്തില്‍ പറക്കാന്‍ ഇതിന് കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *