പെരുമാറ്റ ചട്ട ലംഘനത്തിന് എവിന്‍ ലൂയിസിനും അലി ഖാനും എതിരെ നടപടി

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 14ാം മത്രമായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്-ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പെരുമാറ്റ ചട്ട ലംഘനത്തിന് ഇരു ടീമുകളിലെയും താരങ്ങളായ എവിന്‍ ലൂയിസ്, അലി ഖാന്‍ എന്നിവര്‍ക്കെതിരെ നടപടി. മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി വിജയം പാട്രിയറ്റ്സ് സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറില്‍ അലി ഖാന്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് ഈ സംഭവം.

ഇരു താരങ്ങളും മനഃപൂര്‍വ്വമുള്ള ശാരീരിക സമ്ബര്‍ക്കം ഉണ്ടാക്കിയെന്ന് ഓണ്‍ ഫീല്‍ഡ് അമ്ബയര്‍മാര്‍ ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. മാച്ച്‌ റഫറി സൈമണ്‍ ടൗഫലിന് മുന്നില്‍ ഇരുവരും കുറ്റം സമ്മതിച്ചു. എവിന്‍ ലൂയിസിന് 100% മാച്ച്‌ ഫീസ് പിഴയായും. അലി ഖാന് 75% മാച്ച്‌ ഫീസ് പിഴയായും വിധിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *