ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി നാല് മരണം


ഇന്തോനേഷ്യയിലെ നോര്‍ത്ത് മലുകു പ്രവിശ്യയില്‍ ബോട്ട് മുങ്ങി നാലു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ശക്തമായ കാറ്റിലും തിരയിലുംപെട്ട് ബോട്ടിന്റെ എന്‍ജിന്‍ തകര്‍ന്നതാണ് അപകടത്തിന് കാരണം.


പത്തു കുട്ടികളടക്കം നൂറിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു. 80 പേരെ രക്ഷിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring