ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: അഖിലേഷ് യാദവും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയായ അഖിലേഷ് യാദവും രംഗത്ത്. ഇന്നലെ സമാജ്‌വാദി പാര്‍ടി അധ്യക്ഷനും അഖിലേഷിന്റെ അഛനുമായ മുലായം സിങ് യാദവ് ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടിരുന്നു


. ഇതിനു പിന്നാലെയാണ് അഖിലേഷിന്റെ പ്രഖ്യാപനം. ഇതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത വീണ്ടും പരസ്യമായി പുറത്തായിരിക്കുകയാണ്. മുലായത്തിന്റെ പട്ടികയില്‍ അഖിലേഷിന്റെ വിശ്വസ്തരായ പലരെയും ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 235 പേരുടെ പട്ടികയുമായി അഖിലേഷ് രംഗത്തെത്തിയത്.


325 പേരടങ്ങുന്ന പട്ടികയാണ് മുലായം പുറത്തു വിട്ടിരുന്നത്. ഇതില്‍ അഖിലേഷ് പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. പട്ടികയില്‍ അഖിലേഷിന് വേണ്ടപ്പെട്ട 53 സിറ്റിങ് എം.എല്‍.എമാരുടെ പേര് ഇല്ലായിരുന്നു. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെയും അഖിലേഷ് എതിര്‍ത്തു. ശിവ്പാല്‍ യാദവ് ഇടപെട്ട് തയാറാക്കിയ പട്ടികയെന്ന് പറഞ്ഞാണ് അഖിലേഷിന്റെ അനുകൂലികള്‍ പ്രതിഷേധിച്ചത്.



Sharing is Caring