ഇനി സാമ്ബാര്‍പ്പൊടി വീട്ടില്‍ തയ്യാറാക്കാം

എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് സാമ്ബാര്‍.ഇഡ്ഡലിയും സാമ്ബാറും ദോശയും സാമ്ബാറും പിന്നെ സദ്യയുടെ കൂടെ ലഭിക്കുന്ന സാമ്ബാര്‍ അങ്ങനെ ഇങ്ങനെയെല്ലാം നമുക്ക് കഴിക്കാന്‍ പറ്റുന്ന സാമ്ബാര്‍.കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഏറെ പ്രിയമുള്ള ഒന്നാണ് സാമ്ബാര്‍. സാമ്ബാറിന് രുചികൂട്ടുന്നതിനായി പല പൊടികൈകളും നാം പരീക്ഷിക്കാറുണ്ട്. കടകളില്‍ നിന്നും വാങ്ങിക്കുന്ന സാമ്ബാര്‍പൊടിയെയാണ് നാം കൂടുതലായും ആശ്രയിക്കാറ്.നിര്‍മാതാക്കള്‍ അവരുടെ ലാഭത്തിനുവേണ്ടി പല കൃത്രിമ വസ്തുക്കളും അതില്‍ ചേര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ കൃത്രിമമില്ലാത്ത സാമ്ബാര്‍പൊടി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ…

ആവശ്യമായ സാധനങ്ങള്‍

മുഴുവന്‍ മല്ലി-അര കപ്പ്
ചുവന്ന മുളക്-15
ഉലുവ-1 ടീ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉഴുന്നു പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കായം-1 കഷ്ണം
കറിവേപ്പില-രണ്ടു തണ്ട്
ജീരകം-അര ടീ സ്പൂണ്‍

തയ്യാറാക്കുന്നവിധം

ഒരു ചീനച്ചട്ടി ചൂടാക്കണം. ഇതിലേക്ക് മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവ വറുത്തെടുക്കണം. ഇത് മാറ്റി വയ്ക്കുക. അല്‍പം വെളിച്ചെണ്ണയൊഴിച്ച്‌ കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്ബോള്‍ ഇതിലേക്ക് ഉലുവയിട്ട് വറുത്തെടുക്കുക.

പിന്നീട് ചുവന്ന മുളക് ഇതേ രീതിയില്‍ വറുത്തെടുക്കാം. കറിവേപ്പിലയും നല്ലപോലെ വറുക്കുക. തണുത്തു കഴിയുമ്ബോള്‍ എല്ലാ മസാലകളും ചേര്‍ത്ത് നല്ലപോലെ പൊടിച്ചെടുക്കാം. ഇത് ചൂടാറിയ ശേഷം ഒരു ടിന്നിലിട്ട് അടച്ചു വയ്ക്കുക.

സാമ്ബാറുണ്ടാക്കുമ്ബോള്‍ റെഡിമെയ്ഡ് പൊടികള്‍ക്ക് പകരം ഇത് ഉപയോഗിച്ചു നോക്കൂ. സാമ്ബാറിന് നല്ല നാടന്‍ രുചി ലഭിയ്ക്കുന്നത് രുചിച്ചറിയാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *