മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലരുടെയും പ്രശ്നമാണ് മാനസിക സമ്മര്‍ദ്ദം. ഇതേ തുടര്‍ന്ന്‍ തലവേദന, ഏകാഗ്രത നഷ്ടമാകുക, മാനസിക പ്രശ്നങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പ്രധാനമായി ചെയ്യേണ്ടത് വ്യായാമമാണ്. പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

നന്നായി ഉറങ്ങുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യു൦.

തിരക്കുകള്‍ക്കിടയിലും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുറച്ചു സമയം മാറ്റിവെക്കുന്നത് മാനസികസമ്മര്‍ദ്ദം തടയാന്‍ സഹായിക്കും. പാട്ടുകള്‍ കേള്‍ക്കുക, കണ്ണുകളടച്ച്‌ ദീര്‍ഘമായി ശ്വസിക്കുക, യോഗ ചെയ്യുക തുടങ്ങിയവ ക്ഷീണം അകറ്റാനും ഏകാഗ്രത വര്‍ദ്ധിക്കാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും.

ക്യത്യസമയത്ത് ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *